Breaking News

അഞ്ചുതെങ്ങിൽ ഐസ് ഫാക്ടറി തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

വാതകം ശ്വസിച്ചതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് ആശുപത്രി അധികൃതർ

അഞ്ചുതെങ്ങ്: ഐസ് ഫാക്ടറിയിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം മീനാട് സ്വദേശിയായ ലൈല മൻസിലിൽ ഷറഫുദ്ദീൻ (73) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പൂത്തുറയിൽ പ്രവർത്തിക്കുന്ന ഐസ് ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു മരണപ്പെട്ട ഷറഫുദ്ദീൻ.

ഈ മാസം ഒമ്പതിന് ശർദ്ദിലിനെ തുടർന്ന് ഫാക്ടറിയിൽ കുഴഞ്ഞുവീണ ഷറഫുദ്ദീനെ ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.ഏതോ തരത്തിലുള്ള വാതകം ശ്വസിച്ചതിനെ തുടർന്നാണ് ഷറഫുദ്ദീന് ദേഹാസ്വാസ്ഥ്യ മുണ്ടായതെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരിൽനിന്ന് ലഭിക്കുന്ന വിവരം.

സംഭവത്തിൽ അഞ്ചുതെങ്ങ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഉൾപ്പെടെയുള്ള തുടർ നിയമനടപടികൾ ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *