Breaking News

മോദിയുടെ ജന്മദിനാഘോഷം; നാവായിക്കുളം മണ്ഡലത്തിൽ സേവാ സങ്കൽപ് അഭിയാൻ- തുടക്കം

കല്ലമ്പലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി. നാവായിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീളുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ പരിപാടികൾക്ക് തുടക്കമായി.

പരിപാടിയുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നരേന്ദ്ര മോദിയുടെ ദീർഘായുസിനായി പ്രത്യേക പൂജകൾ നടത്തി. തുടർന്ന് വടശ്ശേരിക്കോണം പോസ്റ്റ് ഓഫീസിൽനിന്ന് പ്രധാനമന്ത്രിക്ക് ആശംസാകാർഡ് അയച്ചു.

ഒറ്റൂർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി ആർ. ഷൈല പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. നാവായിക്കുളം മണ്ഡലം പ്രസിഡന്റ് പൈവേലിക്കോണം ബിജു, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സ്വരാജ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സബീൻ കണിമംഗലം, രാജീവ് ഐ.ആർ. എന്നിവർ നേതൃത്വം നൽകി.

ജനപ്രതിനിധികളായ ശശീന്ദ്രൻ തച്ചോട്, നയന, ലെനിൻ, ബി.ജെ.പി. നേതാക്കളായ സുദേവൻ, തോഫൽ ശിവരാമൻ, ഷാൻ മഠത്തിൽ, ശാലിനി, അർച്ചന, കല കോവൂർ, മഞ്ജു, സുഷമ, ജോയി വലിയവിള എന്നിവരും പങ്കെടുത്തു.

ഒക്ടോബർ 17 വരെ ജനക്ഷേമപരമായ വിവിധ പരിപാടികൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് പൈവേലിക്കോണം ബിജു അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *