Breaking News

ചാന്നാങ്കര മേഴ്സി കൊലക്കേസ്: ചെറുമകൻ ഷിബിൻ അറസ്റ്റിൽ

കഠിനംകുളം: ചാന്നാങ്കര വെട്ടുതുറ പുതുവൽ പുരയിടം വീട്ടിൽ മേഴ്സി (65) കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. മേഴ്സിയുടെ മകളുടെ മകനായ ഷിബിൻ (24) ആണ് അറസ്റ്റിലായത്.

സെപ്റ്റംബർ 15ന് ചൊവ്വാഴ്ച രാവിലെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് മേഴ്സിക്ക് നേരെ ആക്രമണമുണ്ടായത്. കല്ലും പിച്ചാത്തിയും ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചാണ് മേഴ്സിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം ചിറയിൻകീഴ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഠിനംകുളം ലേക്ക് പാലസ് ബാറിന് സമീപത്തുനിന്നാണ് ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
സെപ്റ്റംബർ 16ന് രാവിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എസ്.എച്ച്.ഒ. അൻസർ, കഠിനംകുളം എസ്.എച്ച്.ഒ. അനൂപ്, എസ്.ഐമാരായ സാബു, ഷജീർ, എ.എസ്.ഐമാരായ ആഷിം, നാസർ, മഹാലക്ഷ്മി, എസ്.സി.പി.ഒമാരായ റാവുരാജു, വിവേക്, അനൂപ് രാജ്, രാകേഷ് കുമാർ, സുരേഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുൽഫി, അഭിലാഷ്, അരുൺ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *