Breaking News

ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ പുണ്യഭൂമികളിലൂടെ സ്മൃതിയാത്ര

സ്മൃതി യാത്രയുടെ ഭാഗമായി ചേവന്നൂർ കളരിയിൽ സന്ദർശിച്ചപ്പോൾ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളോടൊപ്പം ശ്രീ ഗുരു ശില്പം യൂണിറ്റ് അംഗങ്ങൾ.

വർക്കല: ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ പുണ്യഭൂമികളിലൂടെ പുല്ലാന്നിക്കോട് ശിവഗിരി യൂണിയനിലെ 1352-ാം നമ്പർ എസ്എൻഡിപി ശാഖയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ശ്രീഗുരു ശിൽപം മൈക്രോ ഫിനാൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ശ്രീനാരായണ സ്മൃതി യാത്ര’ സംഘടിപ്പിച്ചു.

യൂണിറ്റ് കൺവീനർ സൈന സലിം കുമാറിന്റെ നേതൃത്വത്തിൽ പീതാംബരധാരികളായ വനിതകളടക്കമുള്ള അംഗങ്ങളാണ് അറിവിന്റെ വെളിച്ചം തേടി സ്മൃതിയാത്രയിൽ അണിനിരന്നത്.

കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രധാന ഗുരുക്ഷേത്രങ്ങളും ശ്രീനാരായണ ഗുരുദേവനുമായി ബന്ധപ്പെട്ട ചരിത്രപ്രധാനമായ സ്ഥലങ്ങളും സംഘം സന്ദർശിച്ചു. ഗുരുദേവന്റെ ദർശനങ്ങളും സന്ദേശങ്ങളും ജീവിതത്തിൽ പകർത്തുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്.

യാത്രയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘത്തിന് ഊഷ്മളമായ സ്വീകരണവും ലഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *