
നാവായിക്കുളം: വിദ്യാഭ്യാസ-കലാ പ്രതിഭകളെ ആദരിച്ചും ലഹരി വിരുദ്ധ ബോധവൽക്കരണവുമായി നാവായിക്കുളം ഗ്രാമപഞ്ചായത്ത് മുക്കുകട ഗ്രാമസഭയും വികസന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആസിഫ് കടയിലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
2026ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും കലാരംഗത്ത് മികവ് തെളിയിച്ചവരെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. യുവാക്കളെ കായിക-സർഗാത്മക പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി ക്യാരംസ് ബോർഡുകളും വിതരണം ചെയ്തു. നാവായിക്കുളം എക്സൈസ് ഓഫീസർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.

ഗ്രാമസഭയിൽ പ്രദേശത്തെ വിവിധ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി. വെള്ളൂർക്കോണം ലക്ഷംവീട്–നൈനാംകോണം റോഡ്, മുക്കുകട–മണ്ണാങ്കോണം റോഡ്, പട്ടാളംമുക്ക്–നൈനാംകോണം റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. പട്ടാളംമുക്ക്–നൈനാംകോണം റോഡിൽ ഫ്രഷ് വർക്ക് നടത്തുന്നതിനുള്ള നടപടികളും പരിഗണിച്ചു.
പാറക്കക്കാവ് ഭാഗത്ത് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് അടൂർ പ്രകാശ് എം.പി ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പുനൽകിയതായി അറിയിച്ചു. നാവായിക്കുളം ഇ.എസ്.ഐക്ക് മുന്നിൽ യാത്രക്കാർക്കായുള്ള വിശ്രമകേന്ദ്രത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്.
നൈനാംകോണം അങ്കണവാടിയിലെ കുട്ടികൾക്കായി കിണർ പമ്പ് സെറ്റ് നൽകിയതും മറ്റ് അങ്കണവാടികളുടെ അറ്റകുറ്റപ്പണികൾ, നൈനാംകോണം കുടിവെള്ള പദ്ധതിയുടെ മെയിന്റനൻസ്, പുതിയ ഓട നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളും ഗ്രാമസഭ വിലയിരുത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഹാദ്, വൈസ് പ്രസിഡന്റ് സന്ധ്യ, ജനപ്രതിനിധികളായ കുടവൂർ നിസാം, സിയാദ് കല്ലമ്പലം, പ്രമോദ്, ഫാത്തിമ, റീന ഫസൽ, നിസാ നിസാർ, കോഡിനേറ്റർ അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …