Breaking News

നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ത്യൻ വ്യോമസേനാ ബാൻഡിന്റെ സംഗീതവിരുന്ന്

തിരുവനന്തപുരം: 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ ബാൻഡ് ടീം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഗീതവിരുന്ന് അവതരിപ്പിക്കും. ദക്ഷിണ വ്യോമസേനയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 12, 13 തീയതികളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഓഗസ്റ്റ് 12-ന് ഫുൾ ഡ്രസ് റിഹേഴ്‌സലും ഓഗസ്റ്റ് 13-ന് അന്തിമ പ്രകടനവും നടക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ പ്രതിരോധ സേനകളും മറ്റ് സായുധ സേനകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാൻഡ് പ്രകടനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി.

സംഗീതത്തിലൂടെ രാഷ്ട്രസ്നേഹവും ദേശീയ ഐക്യബോധവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബാൻഡ് അവതരണം ഒരുക്കിയിരിക്കുന്നത്. കൃത്യതയും അച്ചടക്കവും സമന്വയവും കൊണ്ട് ശ്രദ്ധേയമായ ഇന്ത്യൻ വ്യോമസേനാ ബാൻഡ്, ഇന്ത്യയുടെ പൈതൃകവും സൈനിക പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന സൈനിക മാർച്ചുകൾ, ദേശഭക്തിഗാനങ്ങൾ, ജനപ്രിയ സംഗീതശകലങ്ങൾ എന്നിവ അവതരിപ്പിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *