
അഞ്ചുതെങ്ങ്: മുതലപ്പൊഴി അപകടത്തിൽപ്പെട്ടവരുടെ വീടുകൾ വി. മുരളീധരൻ എം.എൽ.എ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉച്ചയ്ക്ക് 12.30ഓടെ മുതലപ്പൊഴിയിലെത്തിയ അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ഫെറോന ദേവാലയത്തിലെത്തി ഇടവക വികാരി ഫാ. സന്തോഷുമായി കൂടിക്കാഴ്ച നടത്തി നിലവിലെ സാഹചര്യം വിലയിരുത്തി.

മുതലപ്പൊഴി അഴിമുഖത്തിന്റെ ശാസ്ത്രീയ വികസനം വൈകുന്നതും സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തതയും അപകടങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഴിമുഖത്തും ഹാർബറിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനുമായി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് കൊച്ചുമേത്തൻകടവ് സ്വദേശികളായ ഫ്രീമോന്റെയും അപകടത്തിൽ കാണാതായ ഷിജിന്റെയും വീടുകളിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഷിജിയെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ കൂടുതൽ ഊർജിതമാക്കാൻ ബന്ധപ്പെട്ട വകുപ്പുതലത്തിൽ ഇടപെടൽ നടത്തുമെന്നും, ഷിജിയുടെ ഭാര്യ സ്റ്റിജിക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുയോജ്യമായ സർക്കാർ ജോലി ലഭ്യമാക്കുന്നതിനും കുടുംബത്തിന് ആവശ്യമായ മറ്റ് സഹായങ്ങൾ ഉറപ്പാക്കുന്നതിനും ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചികിത്സയിലുള്ള മൂത്ത കുട്ടിക്ക് ആവശ്യമായ സഹായവും ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചു.

ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് എസ്.ആർ. റെജികുമാർ, മണ്ഡലം പ്രസിഡന്റുമാരായ പൂവണത്തുംമൂട് ബിജു, വിജീഷ്, അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, ജില്ലാ സെക്രട്ടറി എൻ.എസ്. സജു, വർക്കല മണ്ഡലം പ്രഭാരി ഒറ്റൂർ മോഹൻദാസ്, മുൻ എൻ.ഡി.എ സ്ഥാനാർത്ഥി ബി.എസ്. അനൂപ്, ജില്ലാ സെക്രട്ടറി സൗമ്യ എസ്., മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനീഷ് പത്മനാഭൻ, അഭിജിത്ത്, കടയ്ക്കാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഓമി ഏലാപ്പുറം, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ജോസഫ് ജെ., വൈസ് പ്രസിഡന്റ് ലോറൻസ് റോബർട്ട്, യുവമോർച്ച ജില്ലാ സെക്രട്ടറി ചന്ദു ചന്ദ്രൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …