
തിരുവനന്തപുരം: ട്രെയിനുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത യാത്ര ഉറപ്പാക്കാൻ കേരള റെയിൽവേ പൊലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ രക്ഷിത’ യുടെ ഭാഗമായി ജൂൺ, ജൂലൈ മാസങ്ങളിൽ സംസ്ഥാനത്തെ 13 റെയിൽവേ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 33 പേർ അറസ്റ്റിലായി.ഇവരിൽ 25 പേർ റിമാൻഡിലാണ്.
സ്ത്രീകളെ അപമാനിക്കൽ, ലൈംഗികാതിക്രമം, സ്ത്രീകളുടെ സ്വകാര്യത ലംഘിക്കൽ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
ട്രെയിനുകളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുകയും യാത്രാസുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ രക്ഷിത നടപ്പാക്കുന്നതെന്ന് റെയിൽവേ പൊലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാർ അറിയിച്ചു. പരിശോധനകളും നിയമനടപടികളും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത യാത്ര ഉറപ്പാക്കാൻ ട്രെയിനുകളിൽ പ്രത്യേക നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. യാത്രയ്ക്കിടെ ബുദ്ധിമുട്ടുകളോ അതിക്രമങ്ങളോ നേരിടുന്നവർ കേരള പൊലീസിന്റെ POL-APP-ലെ റെയിൽ മൈത്രി സേവനം ഉപയോഗിക്കുകയോ 112 (ERSS), Rail Alert – 9846200100, 9846200150, 9846200180 എന്നീ നമ്പറുകളിലേക്കോ ബന്ധപ്പെടാവുന്നതാണ്.
കൂടാതെ ഇന്ത്യൻ റെയിൽവേയുടെ Rail Madad സേവനം വഴി 139 എന്ന നമ്പറിലോ Rail Madad മൊബൈൽ ആപ്പിലൂടെയോ യാത്രക്കാർക്ക് സുരക്ഷാ സംബന്ധമായ പരാതികൾ അറിയിക്കാമെന്നും റെയിൽവേ പൊലീസ് അറിയിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …