
വർക്കല: പുന്നമൂട് എൻ.പി. വിളയിലെ ഡ്രീംസ് ലാൻഡിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ കവർച്ചയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒൻപതര പവൻ സ്വർണം മോഷണം പോയി. വീട്ടുടമ ബാബുവിന്റെ വീട്ടിലാണ് സംഭവം.
സംഭവസമയത്ത് ബാബുവും ഭാര്യയും വിദേശത്തായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇവരുടെ രണ്ട് പെൺമക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെൺമക്കൾ ഉറങ്ങിക്കിടക്കുന്നതിനി ടെയാണ് മോഷ്ടാവ് വീട് കുത്തിത്തുറന്ന് അകത്ത് കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്നത്.
കവർച്ചയ്ക്കിടെ ശബ്ദം കേട്ട് പെൺകുട്ടികൾ ഉണർന്ന് ബഹളം വച്ചതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. അതിനാൽ പെൺകുട്ടികൾ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടില്ല.

വിവരമറിഞ്ഞ് വർക്കല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷണത്തിന് ശേഷം പ്രതി റെയിൽവേ പാളത്തിന് സമാന്തരമായുള്ള ചെറിയ വഴിയിലൂടെ ഇടവ ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് പോലീസിൽ നിന്ന് ലഭിച്ച വിവരം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ മോഷണങ്ങളിൽ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ അതേ രീതിയിലുള്ള വേഷധാരിയാണ് ഈ കവർച്ചയും നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനകം 30-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നും പ്രതിയെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണെന്നും വർക്കല പോലീസ് അറിയിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …