Breaking News

ആറ്റിങ്ങലിൽ മോഷണം പോയ ജനറേറ്ററും പിക്കപ്പ് വാഹനവും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ: മോഷണം പോയ പിക്കപ്പ് വാഹനവും അതിൽ ഘടിപ്പിച്ചിരുന്ന ജനറേറ്ററും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശി ഹരികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പിക്കപ്പ് വാഹനവും ജനറേറ്ററുമാണ് കണ്ടെത്തിയത്.

ജൂലൈ 31-ന് അവനവഞ്ചേരി ബാവ ആശുപത്രിക്ക് സമീപമുള്ള ഒരു വിവാഹവീട്ടിലേക്ക് വാടകയ്ക്ക് നൽകിയ ജനറേറ്റർ പിക്കപ്പ് വാഹനത്തിൽ ഘടിപ്പിച്ച നിലയിലായിരുന്നു. എന്നാൽ പിറ്റേന്ന് രാവിലെ വാഹനവും ജനറേറ്ററും കാണാതായതോടെ ഹരികൃഷ്ണൻ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ്, മോഷണം പോയ വാഹനവും ജനറേറ്ററും പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *