Breaking News

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി ബ്ലഡ് സെന്ററിന്റെയും രാജധാനി എൻജിനീയറിങ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. മധുകുമാർ എസ് നിർവഹിച്ചു. ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. കെ. ജോഷിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.
പരിപാടിയിൽ രാജധാനി എൻജിനീയറിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ മഹേഷ് എം.പി., കോളേജ് ക്യാമ്പ് കോ-ഓർഡിനേറ്റർ മിഥുൻ, ബ്ലഡ് സെന്റർ സൂപ്പർവൈസർ ശ്യാം, ബ്ലഡ് സെന്റർ ടെക്നീഷ്യൻ സ്മിത, ബ്ലഡ് സെന്റർ ക്യാമ്പ് കോ-ഓർഡിനേറ്റർ രാഹുൽ എന്നിവർ പങ്കെടുത്തു.

ക്യാമ്പിൽ നൂറോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി രക്തദാനം നടത്തി. സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ആവശ്യഘട്ടങ്ങളിൽ രോഗികൾക്ക് സുരക്ഷിതമായ രക്തലഭ്യത ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയുമെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *