Breaking News

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടംതുള്ളൽ’ ജൂലൈ 24ന് തിയേറ്ററുകളിൽ

കൊച്ചി: സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന പുതിയ ചിത്രം ‘ഓട്ടംതുള്ളൽ’ ജൂലൈ 24ന് തിയേറ്ററുകളിലെത്തും. ഗുഡ് ഫെലോസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ഒരു പൂച്ചയുടെ തലക്കു പിന്നിൽ പ്രധാന താരങ്ങൾ ചിരിയോടെ നിൽക്കുന്ന, “ചിരിക്കാൻ വരൂ” എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്ററിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
“ഒരു തനി നാടൻ കോമഡി ഡ്രാമ” എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിലെ ഒരു കുടുംബത്തിൽ ഉടലെടുക്കുന്ന പ്രശ്നം പിന്നീട് ഗ്രാമത്തിന്റെ മുഴുവൻ പ്രശ്നമായി മാറുന്നതും അതിലൂടെ അരങ്ങേറുന്ന നർമ്മ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ആദ്യാ പ്രസാദ് അവതരിപ്പിക്കുന്ന ചിത്രം ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മിക്കുന്നത്. ഹിരൺ മഹാജനും ജി. മാർത്താണ്ഡനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.

വിജയരാഘവൻ, ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ് കെ.യു., ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതുലക്ഷ്മി, ജസ്ന്യ കെ. ജയദീഷ്, ചിത്രാ നായർ, പ്രിയാ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ബിബിൻ ജോർജ് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശി റാമിന്റേതാണ് തിരക്കഥ. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ എന്നിവർ രചിച്ചിരിക്കുന്നു. രാഹുൽ രാജാണ് സംഗീതസംവിധാനം. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു.

സുജിത് രാഘവാണ് കലാസംവിധാനം. അമൽ സി. ചന്ദ്രൻ മേക്കപ്പും സിജി തോമസ് നോബൽ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. അജയ് ചന്ദ്രികയും പ്രശാന്ത് ഈഴവനും ചീഫ് അസോസിയേറ്റ് ഡയറക്ടർമാരാണ്. സജ്യൂ പൊറ്റയിൽക്കാട്, ഡിഫിൻ ബാലൻ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്. അജി മസ്കറ്റ് സ്റ്റിൽസും റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ് എന്നിവർ പ്രൊഡക്ഷൻ മാനേജർമാരുമായപ്പോൾ ബിജു കടവൂർ പ്രൊഡക്ഷൻ കൺട്രോളറാണ്. പി.ആർ.ഒ: വാഴൂർ ജോസ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *