
വർക്കല: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള പോലീസിന്റെ വർക്കല സബ് ഡിവിഷന്റെ നേതൃത്വത്തിൽ ഇന്ന് (ജൂൺ 26) വിപുലമായ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. പോലീസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തൂഫാൻ – നാർക്കോ ഹണ്ട്’ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടികൾ നടക്കുന്നത്.
രാവിലെ 10 മണിക്ക് വർക്കല ടൗൺ ഹാളിൽ നിന്ന് ലഹരി വിരുദ്ധ റാലി ആരംഭിക്കും. റാലിക്ക് ശേഷം ലഹരി വിരുദ്ധ സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്ന വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും.വർക്കല ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ വർക്കല സബ് ഡിവിഷന് കീഴിലുള്ള വർക്കല, അയിരൂർ, കല്ലമ്പലം, പള്ളിക്കൽ, അഞ്ചുതെങ്ങ് എന്നിവയുൾപ്പെടെയുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ റാലിയിലും അനുബന്ധ പരിപാടികളിലും അണിനിരക്കും.
യുവജനങ്ങളെ ലഹരിയുടെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക, ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിന്റെ കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്തുക, ലഹരി മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ പൊതുജന പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
“ലഹരിക്കെതിരെ ഒന്നിക്കാം… ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കാം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. റാലിയിലും ബോധവത്കരണ പരിപാടികളിലും പൊതുജനങ്ങൾ സജീവമായി പങ്കെടുക്കണമെന്ന് പോലീസ് അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

