Breaking News

വർക്കല പാപനാശത്ത് യുവാവിൽ നിന്ന് ഗഞ്ചാവ് പിടികൂടി

വർക്കല: പാപനാശം ബീച്ച് പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെ തിരുപ്പൂർ സ്വദേശിയായ യുവാവിൽ നിന്ന് ചെറിയ അളവിൽ ഗഞ്ചാവ് പിടിച്ചെടുത്തു. തമിഴ്നാട് തിരുപ്പൂർ വാരണാസി പാളയം സ്വദേശിയായ സക്കയ (23) ആണ് പിടിയിലായത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പാപനാശം ബീച്ചിലും ക്ലിഫ് മേഖലയിലും പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടെത്തിയത്. ചോദ്യം ചെയ്തപ്പോൾ ലഭിച്ച മറുപടികളിൽ സംശയംതോന്നിയതിനെ തുടർന്ന് ദേഹപരിശോധന നടത്തിയപ്പോൾ വസ്ത്രത്തിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ സൂക്ഷിച്ചിരുന്ന ചെറിയ അളവിലുള്ള ഗഞ്ചാവ് കണ്ടെത്തുകയായിരുന്നു.

പ്രതിക്കെതിരെ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നിയമനടപടികൾ പുരോഗമിക്കു കയാണെന്ന് പോലീസ് അറിയിച്ചു.ടൂറിസം മേഖലയായ പാപനാശം കടൽത്തീരത്തും ക്ലിഫ് മേഖലയിലും ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി ഓപ്പറേഷൻ തൂഫാൻയുടെ ഭാഗമായി പരിശോധനകൾ കൂടുതൽ ശക്തമാക്കി യിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *