Breaking News

വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണം

വർക്കല: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ജൂൺ 22-ന് ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശിവകുമാരി സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ പ്രസന്നൻ, മെഡിക്കൽ ഓഫീസർ ഡോ. ശരത് ദേവ് എന്നിവർ ആശംസകൾ അർപ്പിച്ചു. ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. മിനി നന്ദി രേഖപ്പെടുത്തി.പരിപാടിയുടെ ഭാഗമായി എൻ.സി.ഡി മെഡിക്കൽ ഓഫീസർ ഡോ. സുജിന യോഗത്തിന്റെ ആരോഗ്യപ്രാധാന്യ ത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.

ജില്ലാ ആശുപത്രി യോഗ ഇൻസ്ട്രക്ടർ ശ്രീനാഥിന്റെ നേതൃത്വത്തിൽ ജീവനക്കാർക്കും രോഗികൾക്കും പൊതുജനങ്ങൾക്കുമായി യോഗ പ്രദർശനം, ചെയർ യോഗ, യോഗ ക്വിസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

യോഗ ദിനാചരണത്തിന്റെ ഭാഗമായി പങ്കെടുത്ത എല്ലാവർക്കും ചുക്ക് കാപ്പി വിതരണം ചെയ്തു. ആരോഗ്യ സംരക്ഷണത്തിൽ യോഗയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടി സഹായകമായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *