Breaking News

കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി

നാവായിക്കുളം: നാവായിക്കുളം കുടവൂർ വിടയത്ത് ലക്ഷംവീട്ടിൽ ഇർഫാനാ മൻസിലിൽ ഫിർദൗസ് (14) എന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി. ഇന്ന് (ജൂൺ 21) പുലർച്ചെ വീട്ടിൽ നിന്നാണ് കുട്ടിയെ കാണാതായത്.

കിളിമാനൂർ ആർ.ആർ.വി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഫിർദൗസ്.

ബന്ധുക്കളും പോലീസും നടത്തിയ തിരച്ചിലിൽ ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല.കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കല്ലമ്പലം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ഫോൺ: 0470-2692066.

Related posts

Leave a Reply

Your email address will not be published. Required fields are marked *