
തിരുവനന്തപുരം: 12-ാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആറു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ വിപുലമായ യോഗാ ദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യകരവും പുരോഗമനപരവുമായ ഒരു സമൂഹം എന്ന രാജ്യത്തിന്റെ കാഴ്ചപ്പാടിനൊത്ത് ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്.
പരിപാടികളുടെ സമാപനമായി പാങ്ങോട് സൈനിക കേന്ദ്രത്തിൽ സേവനമനുഷ്ഠിക്കുന്ന സൈനികരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത മെഗാ കോമൺ യോഗാ സെഷൻ നടന്നു. ചടങ്ങിൽ 430 മുതിർന്നവരും 113 കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കാളികളായി. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ മുഖ്യാതിഥിയായി പങ്കെടുത്തു.

ഇന്ത്യൻ സൈന്യത്തിന്റെ ശാരീരിക ക്ഷമത, മാനസിക പ്രതിരോധശേഷി, ദേശീയ സേവനത്തിനുള്ള പ്രതിബദ്ധത എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യോഗാ ദിനാചരണം സംഘടിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. സൈനിക കേന്ദ്രത്തിലെ റെസിഡൻഷ്യൽ മേഖലകളിൽ യോഗാ സെഷനുകൾ നടത്തുന്നതിന് പുറമേ കേരളത്തിലും തമിഴ്നാട്ടിലുമുള്ള വിവിധ ജില്ലകളിലെ മുൻ സൈനികർക്കും അവരുടെ ആശ്രിതർക്കുമായി പ്രത്യേക യോഗാ ക്യാമ്പുകളും സംഘടിപ്പിച്ചു.
ആറു ദിവസങ്ങളിലായി നടന്ന വിവിധ പരിപാടികളിൽ സേവനമനുഷ്ഠിക്കുന്ന സൈനികർ, വിരമിച്ച സൈനികർ, കുടുംബാംഗങ്ങൾ, ആശ്രിതർ എന്നിവർ ഉൾപ്പെടെ ഏകദേശം 1450 പേർ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.
യോഗയിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സമൂഹത്തിൽ ആരോഗ്യബോധം വളർത്തുകയെന്ന ലക്ഷ്യവും പരിപാടിയിലൂടെ കൈവരിച്ചതായി സംഘാടകർ വ്യക്തമാക്കി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …