Breaking News

കാപ്പിൽ ഗവ. എൽ.പി. സ്കൂളിൽ വായനാദിനാഘോഷം സംഘടിപ്പിച്ചു

ഇടവ: വായനാദിനത്തോടനുബന്ധിച്ച് കാപ്പിൽ ഗവൺമെന്റ് എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷം സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം പ്രമുഖ നാടകകൃത്തും അധ്യാപകനുമായ പരവൂർ വേണു നിർവഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ജൂലി ടി.ആർ. അധ്യക്ഷത വഹിച്ചു. വായനയുടെ പ്രാധാന്യവും പുതിയ തലമുറയിൽ വായനാശീലം വളർത്തേണ്ടതിന്റെ ആവശ്യകതയും ഉദ്ഘാടന പ്രസംഗത്തിൽ പരവൂർ വേണു ചൂണ്ടിക്കാട്ടി.

വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം, പോസ്റ്റർ നിർമ്മാണം, വായനാദിന പ്രതിജ്ഞ, പുസ്തക പരിചയം, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥികളുടെ സജീവ പങ്കാളിത്തം പരിപാടികൾക്ക് കൂടുതൽ ആവേശം പകർന്നു.

വായനയിലൂടെ വിജ്ഞാനവും മൂല്യബോധവും വളർത്തിയെടുക്കാൻ വിദ്യാർഥികൾ ശ്രമിക്കണമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *