
വായന മരിക്കുന്നില്ല. വായിക്കാൻ മനസ്സുള്ളവർക്ക് പുസ്തകങ്ങൾ എവിടെയും കൂട്ടായ്മയും ആശ്വാസവും വിജ്ഞാനവും പകരും. അത്തരത്തിൽ എനിക്ക് ഏറെ സ്പർശിച്ച ഒരു അനുഭവമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിക്കു സമീപം പ്രവർത്തിക്കുന്ന ചെറിയ ലൈബ്രറി.
മോർച്ചറിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന കണ്ണൻ എന്ന മനുഷ്യൻ ഒരുക്കിയ ഈ ലൈബ്രറി സാധാരണ ഒരു വായനശാലയല്ല. ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ഒരു നിമിഷമെങ്കിലും ആശ്വാസം പകരാൻ കഴിയുന്ന ഇടമാണ് അത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് വേദനയിൽ കഴിയുന്നവർക്ക് ആ നഷ്ടം തിരികെ നൽകാൻ ആർക്കും കഴിയില്ല. എന്നാൽ ആ നിമിഷങ്ങളിൽ ഒരു പുസ്തകത്തിന്റെ താളുകൾ മറിച്ചുനോക്കുമ്പോൾ മനസ്സിന് ലഭിക്കുന്ന ശാന്തതയും ആത്മവിശ്വാസവും വളരെ വലുതാണ്.
ഇടയ്ക്കിടെ മെഡിക്കൽ കോളേജിൽ എത്തുമ്പോൾ ഈ ലൈബ്രറിയിൽ കയറുകയും പുസ്തകങ്ങൾ മറിച്ചുനോക്കുകയും ചെയ്യാറുണ്ട്. അതോടൊപ്പം ഈ സംരംഭത്തിന്റെ പിന്നിലെ ശക്തിയായ കണ്ണനെ കാണുകയും അദ്ദേഹത്തിന് പ്രോത്സാഹനം നൽകുകയും ചെയ്യാറുണ്ട്. അദ്ദേഹം ചെയ്യുന്ന ഈ സൽപ്രവർത്തിയെക്കുറിച്ച് ലോകം എത്രമാത്രം അറിയുന്നുവെന്ന് എനിക്കറിയില്ല. പക്ഷേ മനുഷ്യസ്നേഹത്തിന്റെ വലിയൊരു മാതൃകയാണ് ഈ ലൈബ്രറി എന്ന കാര്യത്തിൽ സംശയമില്ല.
വിപുലമായ കെട്ടിടങ്ങളോടും ആയിരക്കണക്കിന് പുസ്തകങ്ങളോടും കൂടിയ ലൈബ്രറികൾ നമുക്കുണ്ട്. എന്നാൽ ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന നിമിഷങ്ങളിൽ ഒരു അത്താണിയായി മാറുന്ന, മനസ്സിനെ ആശ്വസിപ്പിക്കുന്ന, പ്രതീക്ഷയുടെ ചില വരികൾ സമ്മാനിക്കുന്ന ഈ ചെറിയ ലൈബ്രറിക്ക് അതിന്റേതായ പ്രത്യേകതയുണ്ട്. ഇവിടെ എത്തുന്നവർക്ക് വായിക്കാനും ചിന്തിക്കാനും ചിലപ്പോൾ സ്വന്തം വികാരങ്ങൾ കുറിച്ചുവയ്ക്കാനും അവസരമുണ്ട്.
ഈ വായനാദിനത്തിൽ കണ്ണനെയും അദ്ദേഹത്തിന്റെ കൂട്ടുകാരെയും ഞാൻ ഹൃദയപൂർവം അഭിനന്ദിക്കുന്നു. വായനയുടെ പ്രകാശം ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്കെത്തിക്കുന്ന അവരുടെ പ്രവർത്തനം സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നത്.വായന മരിക്കില്ല; മനുഷ്യരുടെ മനസ്സുകളിൽ പ്രതീക്ഷയുടെ വെളിച്ചമായി അത് എന്നും നിലനിൽക്കും.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

