Breaking News

സ്ത്രീകളുടെ സൗജന്യ യാത്രാ വാഗ്ദാനം ചുരുക്കിയതിൽ ബിജെപി പ്രതിഷേധം

വർക്കല: സ്ത്രീകൾക്ക് എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാർ അത് ഓർഡിനറി ബസുകളിലേക്ക് മാത്രം പരിമിതപ്പെടുത്തിയതായി ആരോപിച്ച് ബിജെപി വർക്കല മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് അഡ്വ. ജോബിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതായും സ്ത്രീകളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും നേതാക്കൾ ആരോപിച്ചു.

ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ കുമാർ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജോയ് സാമ്പശിവൻ, നോർത്ത് ഏരിയ ജനറൽ സെക്രട്ടറി എം.ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.
സ്ത്രീകൾക്ക് നൽകിയ വാഗ്ദാനം പൂർണമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *