
ഇടവ: ലോക ഫുട്ബോൾ മത്സരങ്ങളുടെ ആവേശം ലോകമെമ്പാടും അലയടിക്കുമ്പോൾ ഇടവ ഗ്രാമവും ഫുട്ബോൾ ഹർഷാരവത്തിൽ മുങ്ങിയിരിക്കുകയാണ്. ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള ഈ ഗ്രാമം ഇന്ന് രാവും പകലും കാൽപ്പന്തിന്റെ ആവേശ തരംഗത്തിലാണ്.
ഇടവയുടെ പ്രധാന വീഥികളും കളിക്കളങ്ങളും ലോകപ്രശസ്ത ഫുട്ബോൾ താരങ്ങളുടെയും വിവിധ രാജ്യങ്ങളുടെ ദേശീയ ടീമുകളുടെയും കൂറ്റൻ ഫ്ലക്സുകളും കട്ടൗട്ടുകളും കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ്. റൊണാൾഡോ, മെസ്സി, നെയ്മർ തുടങ്ങിയ ലോക താരങ്ങളുടെ ചിത്രങ്ങൾ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുനിൽക്കുന്നു. ഒരു അന്താരാഷ്ട്ര ഫുട്ബോൾ സ്റ്റേഡിയത്തിന്റെ പ്രതീതി സൃഷ്ടിക്കുന്ന രീതിയിലാണ് അലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്.

നിരവധി ഫുട്ബോൾ ക്ലബ്ബുകളും കളിക്കളങ്ങളും ഉള്ള ഇടവയിൽ യുവാക്കളും മുതിർന്നവരും ഒരുപോലെ ലോകകപ്പ് ആഘോഷങ്ങളിൽ സജീവമാണ്. സ്പോർട്ടിംഗ് സ്റ്റാർ മാന്തറ, ശ്രീയേറ്റ് ഫുട്ബോൾ അസോസിയേഷൻ, വെറ്റക്കട ഇൻവിൻസിബിൾ, ടി.എഫ്.എ കാപ്പിൽ, കണ്ണമ്മൂട് സിംഗിൾ സ്റ്റാർ മദീന തുടങ്ങി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഫുട്ബോൾ ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്.
പ്രത്യേകിച്ച് ഇടവാക്കുളം ഏലയുടെ കിഴക്കുഭാഗത്ത് സിംഗിൾ സ്റ്റാർ മദീന ക്ലബ്ബ് സ്ഥാപിച്ച അർജന്റീന, ഫ്രാൻസ്, പോർച്ചുഗൽ ടീമുകളുടെ കൂറ്റൻ ഫ്ലക്സുകളും കട്ടൗട്ടുകളും കാണാൻ നിരവധി ഫുട്ബോൾ പ്രേമികളാണ് എത്തുന്നത്. ദിവസേന ഇവിടെ യുവാക്കൾ ഒത്തുകൂടി തങ്ങളുടെ ഇഷ്ട ടീമുകൾക്ക് പിന്തുണ അറിയിക്കുകയും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
ലോകകപ്പ് ആവേശത്തിൽ നിറഞ്ഞുനിൽക്കുന്ന ഇടവയിൽ ഇപ്പോൾ ഫുട്ബോൾ ഒരു കളി മാത്രമല്ല, ഗ്രാമത്തിന്റെ ആഘോഷ സംസ്‌കാരത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …