Breaking News

അഞ്ചുതെങ്ങിൽ ഇരുചക്രവാഹനം കത്തിനശിച്ചു; തീവെച്ചതെന്ന് സംശയം

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് കോട്ടമുക്കിൽ ഇരുചക്രവാഹനം കത്തിനശിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത യുണ്ടെന്നും തീവെച്ചതാകാമെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം നടന്നത്. കോട്ടമുക്ക് ലൈറ്റ്ഹൗസ് കോളനിയിൽ താമസിക്കുന്ന മെൽവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടിയാണ് പൂർണമായും കത്തിനശിച്ചത്.

വാഹനത്തിന് സമീപത്ത് പെട്രോൾ അടങ്ങിയ പ്ലാസ്റ്റിക് കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മനപ്പൂർവം തീകൊളുത്തിയതാകാമെന്ന സംശയം ശക്തമാണ്.സംഭവത്തെ തുടർന്ന് അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിന്റെ യഥാർത്ഥ കാരണംകണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *