Breaking News

‘നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം’; കല്ലമ്പലത്ത് പരിസ്ഥിതി ദിനാചരണം

കല്ലമ്പലം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ‘നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം’ പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി വർക്കല സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടിയും വൃക്ഷത്തൈ നടൽ ഉദ്ഘാടനവും നടന്നു.

കല്ലമ്പലം ഐമാസ് അക്കാദമിയിൽ നടന്ന പരിപാടി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ആലംകോട് ഹാഷിം ഹാജി ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും കൂടുതൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും കുന്നുകളും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുന്നതിനും സമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.പ്രകൃതിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ മനുഷ്യജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും, ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾക്ക് പരിസ്ഥിതി നാശം പ്രധാന കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്യാമ്പയിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനും യൂണിറ്റ് തലങ്ങളിൽ പരിസ്ഥിതി ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.പരിപാടിയിൽ സയ്യിദ് മുഹമ്മദ് ജൗഹരി, അനീസ് സഖാഫി, നിസാർ വെള്ളൂർക്കോണം, നൗഫൽ മദനി, എസ്. സിയാദ്, നിജാസ്, അൻസാരി ജൗഹരി, അഹമ്മദ് ബാഖവി, നസീമുദ്ദീൻ ഫാളിലി, അർഷദ് സഅദി, സാജിദ് മുസ്‌ലിയാർ, അബ്ദുൽ സമദ് നഈമി, സഫീർ മുസ്‌ലിയാർ, നസീർ എന്നിവർ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *