Breaking News

പരിസ്ഥിതി ദിനം: മണമ്പൂരിൽ തൈ വിതരണം, പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു

മണമ്പൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മണമ്പൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ ഹരിത പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചായിരുന്നു പരിപാടികൾ.കവലയൂർ ഹൈസ്കൂളിൽ നടന്ന ചടങ്ങോടെയാണ് ദിനാചരണ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പഞ്ചായത്തിന്റെ പരിധിയിലെ ഏഴ് സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി പച്ചക്കറി തൈകളും ഫലവൃക്ഷ തൈകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ‘ശുചിത്വ സുന്ദര ഗ്രാമം’ എന്ന പേരിൽ പ്രത്യേക ഗ്രാമസഭയും ചേർന്നു. നൂറിലധികം ഗ്രാമസഭാംഗങ്ങൾ പങ്കെടുത്ത യോഗം പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രതി സ്വാഗതം ആശംസിച്ച യോഗത്തിൽ ആരോഗ്യ വകുപ്പ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഹരിത വികസനം, ഗ്രാമവികസന പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച വിഷയങ്ങൾ ഗ്രാമസഭയിൽ വിശദമായി ചർച്ച ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *