Breaking News

പരിസ്ഥിതി ദിനത്തിൽ ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു

പെരുംകുളം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പെരുംകുളം എ.എം.എൽ.പി സ്കൂളിലെ ഹരിതകർമ സേന അംഗങ്ങളായ സന്ധ്യ, റീന എന്നിവരെ ആദരിച്ചു.പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഹരിതകർമ സേന വഹിക്കുന്ന പങ്ക് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആദരവ് സംഘടിപ്പിച്ചത്. ചടങ്ങിൽ വിദ്യാർത്ഥികൾ ഹരിതകർമ സേനാംഗങ്ങൾക്ക് ഉപഹാരങ്ങൾ കൈമാറി.

സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, അധ്യാപകരായ സബീർ, ഷിജി, റീന, സനീറ, കാവേരി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചിത്വ പ്രവർത്തനങ്ങളുടെയും പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിനുള്ള സന്ദേശങ്ങളോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *