Breaking News

വിദ്യാർത്ഥികൾക്ക് അനുമോദനവും മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

വർക്കല: വർക്കല നഗരസഭ 25-ാം വാർഡിലെ കൗൺസിലറുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
വാർഡ് കൗൺസിലർ ശ്രീമതി പ്രേംകുമാരി അധ്യക്ഷത വഹിച്ച ചടങ്ങ് വർക്കല എക്സൈസ് ഓഫീസർ സൗരവ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നേട്ടങ്ങളെ അഭിനന്ദിച്ച അദ്ദേഹം, യുവതലമുറ മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

പരിപാടിയിൽ പനയറ ജയചന്ദ്രൻ, റിട്ടയേർഡ് പ്രൊഫസർ ശ്രീകുമാർ, പ്രസന്നകുമാർ (റെയിൽവേ സ്റ്റേഷൻ മാനേജർ), അഡ്വ. അനിൽകുമാർ, ഡിക്സൺ വി. ഡേവിസ് (അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ) എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിൽ മയക്കുമരുന്നിന്റെ സാമൂഹികവും ആരോഗ്യപരവുമായ ദൂഷ്യഫലങ്ങളെക്കുറിച്ചും അതിനെതിരെ സമൂഹം ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *