
വെങ്ങാനൂർ: ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഭക്തർ എത്തിച്ചേരുന്ന തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിലെ പൗർണ്ണമികാവ് ക്ഷേത്രത്തിൽ പൗർണ്ണമി ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകളും ഗുരുതി ചടങ്ങും ഭക്തിനിർഭരമായി നടന്നു. ബാലാ ത്രിപുരസുന്ദരി ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വിവിധ ഉപദേവതാ സങ്കൽപ്പങ്ങളോടുകൂടി വിശിഷ്ടമായ ആരാധനാ പാരമ്പര്യം പുലർത്തുന്ന ക്ഷേത്രത്തിൽ നിത്യപൂജകളില്ലെങ്കിലും എല്ലാ പൗർണ്ണമി ദിനങ്ങളിലും പ്രത്യേക പൂജകൾ ഉത്സവച്ഛായയിൽ സംഘടിപ്പിക്കാറുണ്ട്.പുലർച്ചെ തിരുനട തുറന്നതോടെ അഭിഷേകം, മലർ നിവേദ്യം, ദീപാരാധന, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, കലശപൂജ, ഉഷഃപൂജ, പന്തീരടിപ്പൂജ എന്നിവ നടന്നു. തുടർന്ന് ദേവിക്ക് വിശേഷാൽ അലങ്കാരങ്ങളും കലശാഭിഷേകവും നടത്തി.

വൈകുന്നേരത്തെ അലങ്കാര ദീപാരാധനയ്ക്കും അത്താഴപൂജയ്ക്കും ശേഷം ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ഗുരുതി നടന്നു. നാലമ്പലത്തിനകത്ത് ഗുരുതി നടത്തുന്ന അപൂർവ ക്ഷേത്രങ്ങളിലൊന്നായ പൗർണ്ണമികാവിൽ, ഗുരുതിത്തറ പ്രത്യേകമായി അലങ്കരിച്ചശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവിയുടെ തിരുവായുധമായ പള്ളിവാൾ ഗുരുതിക്കളത്തിലേക്ക് എഴുന്നള്ളിച്ചു.
വൈദ്യുതദീപങ്ങൾ അണച്ച് നിലവിളക്കുകളുടെയും തീപ്പന്തങ്ങളുടെയും പ്രകാശത്തിൽ നടന്ന ഗുരുതി ചടങ്ങിൽ പ്രത്യേകമായി തയ്യാറാക്കിയ ഗുരുതി നിവേദ്യം ദേവിക്കും ഭൂതഗണങ്ങൾക്കും സമർപ്പിച്ചു. ചടങ്ങിനിടെ ഭക്തർ വലിയ തോതിൽ പങ്കെടുത്തു.

ഗുരുതി ദീപാരാധനയ്ക്കുശേഷം ഭക്തർക്ക് ഗുരുതി തീർത്ഥം വിതരണം ചെയ്തു. തുടർന്ന് ദേവിയെ ശ്രീകോവിലിലേക്ക് ആവാഹിച്ച് പൂജകൾ അവസാനിപ്പിച്ചു. രാത്രി ക്ഷേത്രനട അടച്ചതോടെ പൗർണ്ണമി ദിനാചരണ പരിപാടികൾക്ക് സമാപനമായി.ബ്രഹ്മശ്രീ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു പൗർണ്ണമികാവിലെ ദേവിയുടെ പുനഃപ്രതിഷ്ഠ നടന്നതെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …