Breaking News

ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ച് വർക്കല എംജിഎം മോഡൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം

വർക്കല: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വർക്കല എംജിഎം മോഡൽ സ്കൂളിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചുകൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിലും പ്ലാസ്റ്റിക് മാലിന്യമുക്ത സമൂഹം സൃഷ്ടിക്കുന്നതിലും ഹരിത കർമ്മ സേനാംഗങ്ങൾ വഹിക്കുന്ന നിർണായക പങ്ക് ചടങ്ങിന്റെ മുഖ്യ സന്ദേശമായി.സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്. പൂജ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ വിശാഖം അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീധരൻ കുമാർ, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാരിഷ്, ഇലകമൺ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺകുമാർ, മുൻ ജില്ലാ പഞ്ചായത്ത് അംഗം വി. രഞ്ജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ട്രസ്റ്റ് സെക്രട്ടറി ഡോ. പി.കെ. സുകുമാരൻ ഹരിത കർമ്മ സേനാംഗങ്ങളെയും വിശിഷ്ടാതിഥികളെയും ആദരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഹരിത കർമ്മ സേനയുടെ സേവനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു.സ്കൂൾ ഹെഡ് ബോയ് പാർഥിപ് മനോജും മഹിമ മഹേഷും പരിപാടിയുടെ അവതാരകരായി. പ്രോഗ്രാം കോ-ഓർഡിനേറ്റർ സ്റ്റാർ സി.ആർ.പി നന്ദിപ്രകാശനം നടത്തി. പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച ചടങ്ങ് ശ്രദ്ധേയമായി

Related posts

Leave a Reply

Your email address will not be published. Required fields are marked *