
വർക്കല: നാരായണ ഗുരുകുലം അധ്യക്ഷനും ഗുരുവുമായിരുന്ന ഗുരു മുനി നാരായണ പ്രസാദ് സ്വാമിയുടെ സമാധിയോടനുബന്ധിച്ച് വർക്കല നാരായണ ഗുരുകുലത്തിലെ ബ്രഹ്മവിദ്യാമന്ദിരത്തിൽ യതിപൂജ ചടങ്ങ് സംഘടിപ്പിച്ചു.
ശിവഗിരി മഠം സന്യാസി ശ്രേഷ്ഠൻ സ്വാമി ശങ്കരാനന്ദയുടെ നേതൃത്വത്തിലായിരുന്നു യതിപൂജ.ചടങ്ങിൽ ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റ് ബ്രഹ്മശ്രീ സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യപരമ്പരയിലെ മഹത്തായ സന്യാസിയായിരുന്നു ഗുരു മുനി നാരായണ പ്രസാദ് സ്വാമിയെന്നും സന്യാസി സമൂഹത്തിന് മാതൃകയായ വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഹോമവും ഉപനിഷദ് പാരായണവും നടന്നതിനു ശേഷം നാരായണ ഗുരുകുലം അധ്യക്ഷൻ സ്വാമി ത്യാഗീശ്വരൻ പ്രവചനം നടത്തി. തുടർന്ന് കേരളത്തിനകത്തും പുറത്തുമുള്ള വിവിധ മഠങ്ങളെയും ആശ്രമങ്ങളെയും പ്രതിനിധീകരിച്ച് എത്തിയ സന്യാസിമാർക്ക് യതിപൂജയും ആദരവും നൽകി.
മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, ഖുർആൻ അകമ്പൊരുൾ വ്യാഖ്യാതാവ് മുസ്തഫ മൗലവി, പ്രസാർ ഭാരതി മുൻ ഡയറക്ടർ എസ്. രാധാകൃഷ്ണൻ എന്നിവരടക്കം നൂറിലധികം സന്യാസിമാരും ഗുരുഭക്തരും ചടങ്ങിൽ പങ്കെടുത്തു. വൈകുന്നേരം മോക്ഷദീപം തെളിയിച്ചതോടെ ചടങ്ങുകൾ സമാപിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

