
ഇടവ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് “ശുചിത്വവും ഹരിതാഭവുമായ ഗ്രാമങ്ങൾ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ഇടവ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. ബാബു അധ്യക്ഷത വഹിച്ചു. ഖരമാലിന്യ പരിപാലന ചട്ടങ്ങളെക്കുറിച്ച് അസിസ്റ്റന്റ് സെക്രട്ടറി ജയശ്രീ എം.എം. വിശദീകരണം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ജലീൽ എം. പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ പ്രഭാഷണം നടത്തി.

ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ ആർ.എസ്. ചൊല്ലിക്കൊടുത്ത പരിസ്ഥിതി പ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തവർ ഏറ്റുചൊല്ലി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് ലാൽ എൻ.സി., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. ഷോം, ഗോപകുമാർ ജെ.എസ്., സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ എസ്., ചെയർമാൻമാരായ ബിനു ജി., ഷാബിന ടി. എന്നിവരും മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങളും ചടങ്ങിൽ സംസാരിച്ചു.

ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സി.ഡി.എസ്.- എ.ഡി.എസ്. അംഗങ്ങൾ, ആശാ പ്രവർത്തകർ, ജനപ്രതിനിധികൾ, സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും പരിസ്ഥിതി ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. കൂടാതെ സർക്കാർ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതടക്കമുള്ള ഹരിത പ്രവർത്തനങ്ങൾക്കും തുടക്കമിടുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …