
ആറ്റിങ്ങൽ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 മുതൽ 12 വരെ വിവിധ പരിപാടികളുമായി ആറ്റിങ്ങൽ നഗരസഭ പരിസ്ഥിതി ദിന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനും ഹരിത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
ജൂൺ 5-ന് രാവിലെ 10 മണിക്ക് നടക്കുന്ന പ്രത്യേക കൗൺസിൽ യോഗത്തിന് ശേഷം ലോക പരിസ്ഥിതി ദിന വാരാചരണത്തിന്റെ ഉദ്ഘാടനവും വൃക്ഷതൈ നടീലും നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് നിർവഹിക്കും.

ജൂൺ 8-ന് രാവിലെ 9 മണിക്ക് മാലിന്യ സംസ്കരണ സംവിധാനങ്ങളെക്കുറിച്ച് നേരിട്ട് മനസിലാക്കുന്നതിനായി തിരുവനന്തപുരം നഗരസഭയിലെ എസ്.ടി.പി. പ്ലാന്റും റാപ്പിഡ് കമ്പോസ്റ്റ് പ്ലാന്റും ആറ്റിങ്ങലിൽ നിന്നുള്ള പ്രതിനിധി സംഘം സന്ദർശിക്കും. അതേ ദിവസം വൈകിട്ട് 3 മണിക്ക് മൂന്നുമുക്ക് ജംഗ്ഷനിൽ നഗരസഭ പുതുതായി നിർമ്മിച്ച പാർക്കിന്റെ ഉദ്ഘാടനവും നടക്കും.
ജൂൺ 9-ന് രാവിലെ 10 മണിക്ക് നഗരസഭ കൗൺസിൽ ഹാളിൽ ക്വിസ് മത്സരം സംഘടിപ്പിക്കും. ജൂൺ 10-ന് രാവിലെ 10 മണിക്ക് നഗരസഭ സി.ഡി.എസ്. ഹാളിൽ പെയിന്റിംഗ് മത്സരവും നടക്കും.
ഹരിതകർമ്മസേന അംഗങ്ങൾക്കായി ‘ഹരിതകർമ്മസേനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളും ഭാവിയിൽ അവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും’ എന്ന വിഷയത്തിൽ വിഷയാവതരണ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾക്കായി ‘ഹരിതകർമ്മസേനയും മാലിന്യ പ്രശ്നങ്ങളും – ആവശ്യമായ മാറ്റങ്ങൾ എന്തെല്ലാം?’ എന്ന വിഷയത്തിലും അവതരണ മത്സരം നടക്കും.
പരിപാടികളുടെ സമാപന സമ്മേളനവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ജൂൺ 12-ന് വൈകിട്ട് 5.30ന് ഡയറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …