
ചിറയിൻകീഴ്: കാലവർഷം ആരംഭിച്ചിട്ടും മുതലപ്പൊഴി അഴിമുഖവുമായി ബന്ധപ്പെട്ട വിവിധ നിർമാണ-പരിപാലന പ്രവൃത്തികൾ പൂർത്തീകരിക്കാനാകാത്തതിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അതൃപ്തി രേഖപ്പെടുത്തി. മുതലപ്പൊഴിയെ അപകടരഹിതമാക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർക്കാൻ ജില്ലാ കളക്ടർക്ക് കമ്മിഷൻ നിർദേശം നൽകി.
മുതലപ്പൊഴിയിലെ അപകട പരമ്പരയെ തുടർന്ന് കമ്മിഷൻ സ്വമേധയാ എടുത്ത കേസിന്റെ പരിഗണനയ്ക്കിടെയാണ് നിർണായക നിർദേശങ്ങൾ നൽകിയത്. അഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണൽ നീക്കം ചെയ്യുന്നതിനും പുലിമുട്ട് നിർമാണം പൂർത്തിയാക്കുന്നതിനുമായി നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കമ്മിഷനെ അറിയിച്ചു.അതേസമയം, കരാർ കാലാവധി അവസാനിക്കാറായിട്ടും പ്രവൃത്തികളുടെ 50 ശതമാനം പോലും പൂർത്തീകരിക്കാനായിട്ടില്ലെന്ന് കമ്മിഷൻ വിലയിരുത്തി. 420 മീറ്റർ നീളത്തിലുള്ള പുലിമുട്ട് നിർമിക്കുന്നതിനുള്ള കരാർ കാലാവധി ഒന്നരവർഷമാണെങ്കിലും ഒരു വർഷം പിന്നിട്ടപ്പോൾ 200 മീറ്റർ മാത്രം പൂർത്തിയായതായും കമ്മിഷൻ ചൂണ്ടിക്കാട്ടി.

അദാനി പോർട്ടിന്റെ അധീനതയിലുള്ള ഡ്രെജ്ജർ ഉപയോഗിച്ച് മണൽ നീക്കം ചെയ്യുന്നതിനുള്ള നടപടി സർക്കാർതലത്തിൽ പരിഗണനയിലാണെന്നും ഇതുസംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ കമ്മിഷനെ അറിയിച്ചു. കാലവർഷം ആരംഭിച്ചതിനെ തുടർന്ന് പുലിമുട്ടിന്റെ നീളം വർധിപ്പിക്കുന്ന പ്രവൃത്തി താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് ഹാർബർ എൻജിനിയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ വ്യക്തമാക്കി.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ അശാസ്ത്രീയത പരിഹരിക്കുന്നതിനായി നടപ്പാക്കുന്ന പുനർനിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങൽ എം.പി. രമ്യ ഹരിദാസ് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിനെ നേരിൽകണ്ട് നിവേദനം നൽകി.മുതലപ്പൊഴി ഹാർബറിലെ നിർമാണപ്രവർത്തനങ്ങൾ അടുത്തയാഴ്ച നേരിട്ട് സന്ദർശിച്ച് വിലയിരുത്തുമെന്നും ഹാർബർ നിർമാണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി ഉറപ്പുനൽകിയതായി രമ്യ ഹരിദാസ് അറിയിച്ചു.

നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ഹ്രസ്വകാല പദ്ധതികൾ നടപ്പാക്കണമെന്നും നിർമാണ പുരോഗതി വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ സ്ഥിരം നിരീക്ഷണ സംവിധാനം ഹാർബറിൽ ഏർപ്പെടുത്തണമെന്നും എം.പി. നിവേദനത്തിൽ ആവശ്യപ്പെട്ടു. മുതലപ്പൊഴിയിലെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും എം.പി. ചൂണ്ടിക്കാട്ടി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …