Breaking News

വെട്ടൂരിൽ ഡിജിറ്റൽ സർവേ രേഖാ പ്രദർശനം ജൂൺ 5 ന്

വർക്കല: ഡിജിറ്റൽ സർവേയുടെ ഭാഗമായി വെട്ടൂർ വില്ലേജിലെ ഡിജിറ്റൽ ബ്ലോക്ക്-30 ഉൾപ്പെടുന്ന ഭൂമികളുടെ സർവേ രേഖകൾ പൊതുജന പരിശോധനയ്ക്കായി നാളെ (ജൂൺ 5) പ്രദർശിപ്പിക്കും. രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ വെട്ടൂർ പഞ്ചായത്ത് ഓഫീസ് ഹാളിലാണ് പരിപാടി.വെട്ടൂർ വില്ലേജിലെ 7-ാം വാർഡിലെ നേതാജി പ്രദേശത്തെ റീ-സർവേ നമ്പറുകൾ 348, 349, 350, 353, 354, 355, 356, 357 എന്നിവയും 9-ാം വാർഡിലെ വിളഭാഗം പ്രദേശത്തെ 358, 359, 360 റീ-സർവേ നമ്പറുകളിലുമുള്ള ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് രേഖകൾ പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി പ്രദർശിപ്പിക്കുന്നത്.

സർവേ പൂർത്തിയായ ഭൂമികളുടെ വിസ്തീർണം, നിലവിലെ ഭൂവിനിയോഗം, ഭൂഉടമകളുടെ വിവരങ്ങൾ തുടങ്ങിയ രേഖകൾ പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട സർവേ നമ്പറുകളിൽ ഉൾപ്പെടുന്ന എല്ലാ ഭൂഉടമകളും കൈവശക്കാരും ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. രേഖകളിൽ തെറ്റുകളോ പരാതികളോ ഉണ്ടെങ്കിൽ അന്നേ ദിവസം തന്നെ ഡിജിറ്റൽ സർവേ സംഘത്തിന് സമർപ്പിക്കാം.പരിശോധനാ ക്യാമ്പിൽ പങ്കെടുക്കുന്നവർ ഭൂമിയുടെ ഏറ്റവും പുതിയ കരമടച്ച രസീത്, ആധാർ കാർഡ്, ഭൂമിയുടെ പ്രമാണം (ഒറിജിനൽ അല്ലെങ്കിൽ പകർപ്പ്) എന്നിവ കൈവശം കരുതണം. ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിന്റെ OTP പരിശോധന പൂർത്തിയാക്കിയിട്ടില്ലാത്തവർ മൊബൈൽ ഫോൺ കൂടി കൊണ്ടുവരണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഡിജിറ്റൽ സർവേ രേഖകൾ പരിശോധിക്കാതെ വിട്ടുപോകുന്നവർക്ക് പിന്നീട് പരാതികൾ പരിഹരിക്കുന്നതിന് റവന്യൂ വകുപ്പിന്റെയും താലൂക്ക് തഹസിൽദാർ ഓഫീസിന്റെയും സേവനം തേടേണ്ടി വരുമെന്നും, അതിനാൽ എല്ലാ ഭൂഉടമകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഐ.ഇ.സി സർവേ ടീം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 99958 46935, 88488 99150.

Related posts

Leave a Reply

Your email address will not be published. Required fields are marked *