
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോയിൽ ഇരുന്ന് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ സ്റ്റാർട്ട് ആക്കുകയായിരുന്നു
കുന്നംകുളം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോയിൽ ഇരുന്ന് കളിക്കുന്നതിനിടെ മൂന്ന് വയസ്സുകാരി അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ചെയ്തതിനെ തുടർന്ന് ഓട്ടോ കിണറ്റിലേക്ക് വീണു. മരത്തംകോട് സ്വദേശി ബിന്നി വർഗീസിന്റെ മകൾ എൽസ (3) ആണ് അപകടത്തിൽപ്പെട്ടത്.

ചൊവ്വാഴ്ച വീട്ടുമുറ്റത്തായിരുന്നു സംഭവം. കുട്ടി ഓട്ടോയിൽ കയറി കളിക്കുന്നതിനിടെയാണ് വാഹനം മുന്നോട്ട് നീങ്ങിയത്. തുടർന്ന് സമീപത്തെ കിണറിന്റെ ആൾമറ തകർത്ത് ഓട്ടോ കിണറ്റിലേക്ക് പതിക്കുകയായിരുന്നു.സംഭവസമയം സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്ന മരംവെട്ട് തൊഴിലാളികൾ ഉടൻ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. തുടർന്ന് നാട്ടുകാർ ചേർന്ന് ഓട്ടോയും പുറത്തെടുത്തു. കുട്ടിക്ക് വലിയ പരിക്കുകളൊന്നുമില്ലെന്നാണ് ലഭ്യമായ വിവരം.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …