
വർക്കല ശിവഗിരി റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗം; യാത്രക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്തു
വർക്കല: വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ വിവിധ പ്രശ്നങ്ങളും വികസന ആവശ്യങ്ങളും ചർച്ച ചെയ്യുന്നതിനായി റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ യോഗം ചേർന്നു. യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി നിർദേശങ്ങളും ആവശ്യങ്ങളും യോഗത്തിൽ ഉയർന്നു.സ്റ്റേഷൻ മാനേജർ എൻ. ജയകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ആർ. അനിൽകുമാർ, യു.കെ.എഫ് കോളേജ് പ്രിൻസിപ്പൽ ഡോ. ജയ്രാജു, സുഭാഷ്, ബ്രഹ്മാസ് മോഹനൻ, സ്റ്റേഷൻ മാനേജർ സി. പ്രസന്നകുമാർ, കമർഷ്യൽ സൂപ്പർവൈസർ രാജീവ് എന്നിവർ പങ്കെടുത്തു.

പ്ലാറ്റ്ഫോം ഒന്നിലെ ട്രാക്കിന്റെ സ്പീഡ് പരിധി വർധിപ്പിച്ച് പ്രധാന ട്രെയിനുകൾക്ക് വർക്കല ശിവഗിരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം യോഗത്തിൽ ശക്തമായി ഉന്നയിച്ചു. കൂടാതെ സ്റ്റേഷനോട് ചേർന്നുള്ള ഗുഡ് ഷെഡ് റോഡ് ടാർ ചെയ്ത് യാത്ര സൗകര്യം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. സ്റ്റേഷനിലെ പാർക്കിംഗ് സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയ അംഗങ്ങൾ, വിശാലമായ പാർക്കിംഗ് ഏരിയ ഒരുക്കി ടൈൽസ് പാകുകയും മേൽക്കൂര നിർമ്മിച്ച് വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കിഴക്കുവശത്തെ രണ്ടാം കവാടത്തിൽ ബുക്കിംഗ് ഓഫീസ് ആരംഭിക്കുന്നത് യാത്രക്കാർക്ക് ഏറെ സഹായകരമാകുമെന്നും അഭിപ്രായപ്പെട്ടു.

ശിവഗിരിയിലേക്കുള്ള അടഞ്ഞ ഗേറ്റിന് സമീപം സബ്വേ നിർമ്മിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. ഇതിലൂടെ യാത്രക്കാരുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കാനാകുമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.യോഗത്തിൽ ഉയർന്ന വിവിധ ആവശ്യങ്ങൾ ബന്ധപ്പെട്ട റെയിൽവേ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ സ്വീകരിക്കാൻ ശ്രമിക്കുമെന്ന് സ്റ്റേഷൻ മാനേജർ സി. പ്രസന്നകുമാർ അറിയിച്ചു. യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് സ്റ്റേഷനിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും യോഗം വിലയിരുത്തി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …