Breaking News

പട്ടികജാതി വിദ്യാർഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം; ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടി വിജയിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിയിലേക്ക് (Special Incentive Scheme for SC Students) 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

2024-25 അധ്യയന വർഷത്തിൽ വിജയിച്ച വിദ്യാർഥികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സർക്കാർ, എയ്ഡഡ് സ്കൂളുകൾ, എം.ആർ.എസ് സ്കൂളുകൾ എന്നിവയിൽ സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അപേക്ഷിക്കാനാവുക. AICTE അംഗീകാരമുള്ള രണ്ട് വർഷ ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്സുകൾക്കും പദ്ധതി ബാധകമാണ്.

SSLC മുതൽ പ്രൊഫഷണൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ വരെ വിവിധ തലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മാർക്കിന്റെ അടിസ്ഥാനത്തിൽ ₹2500 മുതൽ ₹12000 വരെ പ്രോത്സാഹന തുക ലഭിക്കും. 80 ശതമാനത്തിനും മുകളിലുള്ളവർക്ക് Distinction വിഭാഗത്തിലും, 60 മുതൽ 79 ശതമാനം വരെ മാർക്ക് നേടിയവർക്ക് First Class വിഭാഗത്തിലുമാണ് ആനുകൂല്യം അനുവദിക്കുക.

അപേക്ഷകർ ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ
(???? https://egrantz.kerala.gov.in/⁠�)
വഴി മാർക്ക് ലിസ്റ്റിന്റെ സ്കാൻ കോപ്പി അപ്‌ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കണം. മറ്റ് രേഖകൾ ഇ-ഡിസ്ട്രിക്ട് സംവിധാനത്തിലൂടെ ഓൺലൈനായി ലഭ്യമാക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *