Breaking News

വർ‍ക്കല താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ

വർ‍ക്കല: താലൂക്ക് ആശുപത്രിയിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ താൽക്കാലിക നിയമനത്തിനായി വിവിധ തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പ്രവൃത്തി പരിചയം അഭികാമ്യമാണെന്നും നിയമനം ദിവസവേതന അടിസ്ഥാനത്തിലായിരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്റർവ്യൂ നടക്കുന്ന സ്ഥലം:
താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാൾ, വർ‍ക്കല

ഒഴിവുകളും അഭിമുഖ തീയതിയും സമയവും

  1. സ്റ്റാഫ് നഴ്‌സ്
    യോഗ്യത: GNM / BSc Nursing, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ
    തീയതി: 16.06.2026
    സമയം: രാവിലെ 9 മണി
  2. ഡയാലിസിസ് ടെക്നീഷ്യൻ
    യോഗ്യത: DME നടത്തുന്ന Diploma in Dialysis Technology / BSc Dialysis Technology, Paramedical Council Registration
    തീയതി: 16.06.2026
    സമയം: രാവിലെ 9.30
  3. മെഡിക്കൽ ഓഫീസർ
    യോഗ്യത: MBBS / തത്തുല്യ യോഗ്യത, TCMC / KSMC രജിസ്ട്രേഷൻ
    തീയതി: 16.06.2026
    സമയം: രാവിലെ 10 മണി
  4. മൾട്ടിപർപ്പസ് വർക്കർ
    യോഗ്യത: എട്ടാം ക്ലാസ് പാസ്
    തീയതി: 17.06.2026
    സമയം: രാവിലെ 9 മണി
  5. ഫിസിയോതെറാപ്പിസ്റ്റ്
    യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള Bachelor’s Degree in Physiotherapy
    തീയതി: 17.06.2026
    സമയം: രാവിലെ 9.30

പ്രായപരിധി: 20 മുതൽ 40 വരെ
അപേക്ഷകർ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, 10-ാം ക്ലാസ് സർട്ടിഫിക്കറ്റ്, 5 പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0470-2080485.

Related posts

Leave a Reply

Your email address will not be published. Required fields are marked *