Breaking News

പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഗണിക്കാൻ ഓൺലൈൻ അദാലത്ത് ജൂൺ 5ന്

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികൾ പരിഗണിച്ച് പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ജൂൺ 5ന് രാവിലെ 11 മണിക്ക് ഓൺലൈൻ അദാലത്ത് നടത്തും.“SPC Talks With Cops” എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സർവീസിലുള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുക. സംസ്ഥാന പോലീസ് മേധാവി നേരിട്ട് പരാതികൾ കേൾക്കുകയും പരിഹാര നിർദേശങ്ങൾ നൽകുകയും ചെയ്യും.

പോലീസ് ട്രെയിനിംഗ് കോളേജ്, പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, എസ്.സി.ആർ.ബി, റെയിൽവേ, കേരള പോലീസ് അക്കാദമി, എസ്.എസ്.ബി, സൈബർ വിഭാഗം എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് അദാലത്തിൽ പരിഗണിക്കുക.
പരാതികൾ മേയ് 29നകം spctalks.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. പരാതിയിൽ മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.പരിപാടിയുടെ പ്രധാന സവിശേഷതയായി, പോലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ മുഖേന അല്ലാതെ നേരിട്ട് തന്നെ പരാതി സമർപ്പിക്കാനാവും. കൂടുതൽ വിവരങ്ങൾക്ക് 9497900243 എന്ന ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *