
ഇടവ: വിദ്യാർഥികളുടെ അക്കാദമിക, കലാ-കായിക നേട്ടങ്ങളെ ആദരിക്കുന്നതിനായി ഡിവൈഎഫ്ഐ ഇടവ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു. ജൂൺ 1 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് ഇടവ ഫൈവ് സി ഡ്രീംസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി വർക്കല എം.എൽ.എ അഡ്വ. വി. ജോയ് ഉദ്ഘാടനം ചെയ്യും.
ഇടവ ഗ്രാമപഞ്ചായത്ത് പരിധിയിലെ സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച 629 വിദ്യാർഥികളെയും, ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കും. കൂടാതെ സ്കൂൾ കലാ-കായിക മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കും വിവിധ മേഖലകളിൽ മികവ് തെളിയിച്ച മറ്റ് പ്രതിഭകൾക്കും അനുമോദനം നൽകും.

പുതുതലമുറയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വിദ്യാർഥികളിൽ കൂടുതൽ ആത്മവിശ്വാസം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. പ്രദേശത്തെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുമിച്ച് പങ്കെടുക്കാനാകുന്ന തരത്തിലാണ് ചടങ്ങിന്റെ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാർ, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ എന്നിവർ പങ്കെടുക്കും. വിവിധ ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കുമെന്നുംഡിവൈഎഫ്ഐ ഇടവ മേഖലാ കമ്മിറ്റി പ്രസിഡന്റ് ഈസയും, സെക്രട്ടറി റിയാസ് വഹാബും അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …