Breaking News

അഭയകിരണം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന “അഭയകിരണം” പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി താമസിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങളില്ലാതെ കഴിയുന്ന വിധവകളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ബന്ധുക്കൾക്കാണ് പദ്ധതിയിലൂടെ പ്രതിമാസം 1000 രൂപ ധനസഹായം അനുവദിക്കുക.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി വിധവയുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷകൾ ഡിസംബർ 15 വരെ ഓൺലൈനായി സമർപ്പിക്കാം.പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വനിത ശിശു വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

https://wcd.kerala.gov.in/schemes.php

Related posts

Leave a Reply

Your email address will not be published. Required fields are marked *