Breaking News

വിദേശത്തേക്ക് മടങ്ങാനിരിക്കെ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ദേവ് റെസിഡൻസിയുടെ ഉടമ കടയ്ക്കൽ അഞ്ചുമുക്ക് ഉഷസിൽ സുഗതൻ, ഭാര്യ ലത എന്നിവരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഇന്ന് വിദേശത്തേക്ക് മടങ്ങാനിരിക്കെയായിരുന്നു ഇരുവരുടെയും ദുരൂഹ മരണം. വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി വിദേശത്ത് ജോലി ചെയ്ത് താമസിച്ചുവരുന്ന ദമ്പതികൾ ഇത്തവണ നാട്ടിലെത്തി ബന്ധുക്കളോടൊപ്പം കഴിഞ്ഞുവരികയായിരുന്നു. ഇന്ന് തിരികെ വിദേശത്തേക്ക് പോകാനിരിക്കെയാണ് സംഭവം പുറത്തറിയുന്നത്.

സംഭവവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *