Breaking News

48-ാമത് ഫ്ലൈറ്റ് ടെസ്റ്റ് കോഴ്‌സ് ബിരുദദാനം നടന്നു

മികവ് തെളിയിച്ച ടെസ്റ്റ് പൈലറ്റുകൾക്കും എഞ്ചിനീയർമാർക്കും പുരസ്‌കാരങ്ങൾ

ബെംഗളൂരു: ഇന്ത്യൻ വ്യോമസേനയുടെ എയർ ഫോഴ്‌സ് ടെസ്റ്റ് പൈലറ്റ്സ് സ്കൂളിൽ (AFTPS) സംഘടിപ്പിച്ച 48-ാമത് ഫ്ലൈറ്റ് ടെസ്റ്റ് കോഴ്‌സിന്റെ ബിരുദദാനച്ചടങ്ങ് മേയ് 23ന് ബെംഗളൂരുവിൽ നടന്നു. 48 ആഴ്ച നീണ്ട കർശനമായ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 11 ടെസ്റ്റ് പൈലറ്റുകളും ആറു ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയർമാരുമാണ് ബിരുദം നേടിയത്.

ഇക്കുറി കോഴ്‌സിൽ ഇന്ത്യൻ വ്യോമസേനയിലെ 14 ഉദ്യോഗസ്ഥർ, ഇന്ത്യൻ സൈന്യത്തിലെ ഒരാൾ, ഇന്ത്യൻ നാവികസേനയിലെ രണ്ട് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ 17 അംഗ സംഘമാണ് പരിശീലനം പൂർത്തിയാക്കിയത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗസ്ഥർ ഇനി ഇന്ത്യൻ വ്യോമസേനയുടെ പ്രമുഖ യൂണിറ്റുകളിലൊന്നായ എയർക്രാഫ്റ്റ് ആൻഡ് സിസ്റ്റംസ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ എവിയേഷൻ വിങ്ങിൽ ചുമതലയേൽക്കും.

17-ാമത് ഫ്ലൈറ്റ് ടെസ്റ്റ് കോഴ്‌സിന്റെ മുൻ വിദ്യാർത്ഥിയുമായ എയർ ചീഫ് മാർഷൽ എ.പി. സിംഗ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതോടൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്കുള്ള ട്രോഫികളും അദ്ദേഹം സമ്മാനിച്ചു.മികച്ച ഓൾറൗണ്ട് വിദ്യാർത്ഥി ടെസ്റ്റ് പൈലറ്റിനുള്ള പ്രശസ്തമായ “സുരഞ്ജൻ ദാസ് ട്രോഫി” സ്ക്വാഡ്രൺ ലീഡർ കെ.കെ. സിംഗിന് ലഭിച്ചു. ഫ്ലൈറ്റ് ഇവാലുവേഷനിൽ മികച്ച ടെസ്റ്റ് പൈലറ്റിനുള്ള “ചീഫ് ഓഫ് എയർ സ്റ്റാഫ് ട്രോഫി” സ്ക്വാഡ്രൺ ലീഡർ ആദിത്യ ജംദാഗ്നിക്കാണ് സമ്മാനിച്ചത്.

മികച്ച ഓൾറൗണ്ട് ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയർക്കുള്ള “മഹാരാജ ഹനുമന്ത് സിംഗ് സ്വോർഡ്” വിംഗ് കമാൻഡർ അഭിനവ് കുമാറിന് ലഭിച്ചു. ഫ്ലൈറ്റ് ഇവാലുവേഷനിൽ മികച്ച ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയർക്കുള്ള “ഡൻലോപ്പ് ട്രോഫി” വിംഗ് കമാൻഡർ പ്രണവ് ശർമ്മയ്ക്ക് ലഭിച്ചപ്പോൾ, ഗ്രൗണ്ട് സബ്ജക്ട്സിൽ മികച്ച പ്രകടനത്തിനുള്ള “കപിൽ ഭാർഗവ ട്രോഫി” സ്ക്വാഡ്രൺ ലീഡർ പരസ് ശർമ്മ സ്വന്തമാക്കി.ചടങ്ങിൽ സംസാരിച്ച എയർ ചീഫ് മാർഷൽ എ.പി. സിംഗ്, ഇന്ത്യൻ സായുധസേനയുടെ നവീകരണത്തിലും ശേഷിവർധനയിലും ടെസ്റ്റ് ക്രൂവിന്റെ പങ്ക് നിർണായകമാണെന്ന് പറഞ്ഞു. ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യസാഫല്യത്തിനായി തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യകളുടെ വികസനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തിക്കൊണ്ട് ‘ഡിസൈൻ ടു ഡെലിവറി’ സമയപരിധി ചുരുക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. സത്യനിഷ്ഠ, കൃത്യത, മികവ് എന്നിവ ജീവിതമൂല്യങ്ങളാക്കി മുന്നോട്ട് പോകണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *