Breaking News

വർക്കല ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വർക്കല: ക്ഷേത്രക്കുളത്തിൽ അജ്ഞാതനായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഉദ്ദേശം 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷനെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.വിവരമറിഞ്ഞെത്തിയ വർക്കല ഫയർഫോഴ്സ് സംഘം മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്ത് വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ടൂറിസ്റ്റുകളായി വർക്കലയിൽ എത്തുന്നവർ ക്ഷേത്രക്കുളത്തിന്റെ കടവിൽ രാത്രിസമയങ്ങളിലും മറ്റും പരസ്യ മദ്യപാനം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.മദ്യലഹരിയിൽ കുളത്തിലിറങ്ങുന്നവർ അപകടത്തിൽപ്പെടുന്ന സംഭവങ്ങളും ഇവിടെ പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം.സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *