
ഇമാകോൺ 2026-ൽ പങ്കെടുക്കുന്നത് 3000 ഡോക്ടർമാർ
വർക്കല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേരള ഘടകത്തിന്റെ 69-ാമത് സംസ്ഥാന സമ്മേളനമായ ‘ഇമാകോൺ 2026’ വർക്കലയിൽ ആരംഭിച്ചു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയും ചെയ്തു. ഐഎംഎ വനിതാ വിഭാഗമായ വിമയുടെ സംസ്ഥാന സമിതി യോഗവും നടന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ അന്തരിച്ച 100 ഡോക്ടർമാരെ പ്രവർത്തകസമിതി യോഗം അനുസ്മരിച്ചു.

ഡോക്ടർമാർക്കായി സംഘടിപ്പിച്ച തുടർവിദ്യാഭ്യാസ പരിപാടി സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ഡോ. ശ്യാം ഡി. ഗോപാൽ അധ്യക്ഷത വഹിച്ചു. നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഗോപികുമാർ, സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ, ട്രഷറർ ഡോ. ഷറഫുദ്ദീൻ കെ.പി., സംഘാടകസമിതി സെക്രട്ടറി ഡോ. എം. രാമകൃഷ്ണ ബാബു, ട്രഷറർ ഡോ. ഷാജി എസ്. എന്നിവർ പ്രസംഗിച്ചു. ആരോഗ്യരംഗത്തെ വിദഗ്ധർ ആധുനിക വൈദ്യശാസ്ത്രത്തിലെ 50 വ്യത്യസ്ത വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഞായറാഴ്ച രാവിലെ 11ന് നടക്കുന്ന പൊതുസമ്മേളനം ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ അധ്യക്ഷത വഹിക്കും. മുൻ ദേശീയ പ്രസിഡന്റുമാരായ ഡോ. ആർ.വി. അശോകൻ, ഡോ. മാർത്താണ്ഡ പിള്ള, ഡോ. ജെ.എ. ജയലാൽ എന്നിവർ പങ്കെടുക്കും.

ഐഎംഎയുടെ 2026-27 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണവും പൊതുസമ്മേളനത്തിൽ നടക്കും. പുതിയ സംസ്ഥാന പ്രസിഡന്റായി ഡോ. പി. ഗോപികുമാർ ചുമതലയേൽക്കും. സംസ്ഥാനത്തെ മികച്ച ഐഎംഎ ശാഖയ്ക്കുള്ള പുരസ്കാരവും ചടങ്ങിൽ സമ്മാനിക്കും.
ഐഎംഎ വർക്കല ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ സംസ്ഥാനത്തെ 118 ഐഎംഎ ശാഖകളിൽ നിന്നായി 3000 ഡോക്ടർമാരും വിവിധ മെഡിക്കൽ കോളജുകളിൽ നിന്നുള്ള മുന്നൂറോളം പി.ജി. വിദ്യാർഥികളും പങ്കെടുക്കുന്നുണ്ട്. പൊതുജനാരോഗ്യ മേഖലയിലെ ആശങ്കാജനകമായ പ്രവണതകൾ, സുരക്ഷിതമായ ഭക്ഷണസംസ്കാരം തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചകളും നടക്കും. ഇതോടൊപ്പം ശിൽപ്പശാലകൾ, പി.ജി. വിദ്യാർഥികളുടെ പ്രബന്ധ-പോസ്റ്റർ അവതരണങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

ആരോഗ്യരംഗത്തെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന 50 സ്റ്റാളുകളും സമ്മേളന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് സമാപന സമ്മേളനത്തോടെ ഇമാകോൺ 2026ന് തിരശ്ശീല വീഴും.

- വർക്കല ക്ലബ്ബിന്റെ ചിത്രരചനാ മത്സരം നാളെ; ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ നിർവഹിക്കും
കല്ലമ്പലം: വർക്കല ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ചിത്രരചനാ മത്സരം (വാട്ടർ … - വർക്കലയിൽ ഐഎംഎ സംസ്ഥാന സമ്മേളനത്തിന് തുടക്കം
ഇമാകോൺ 2026-ൽ പങ്കെടുക്കുന്നത് 3000 ഡോക്ടർമാർ വർക്കല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) … - വർക്കലയിൽ സൗജന്യ ഡയബറ്റിക് ന്യൂറോപ്പതി സ്ക്രീനിങ്, പോഡോ സ്കാൻ പരിശോധനാ ക്യാമ്പ് നവംബർ 14ന്
വർക്കല: അന്താരാഷ്ട്ര പ്രമേഹദിനാചരണത്തിന്റെ ഭാഗമായി വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ സൗജന്യ … - വർക്കലയിൽ സ്പാ കേന്ദ്രങ്ങളിലും ലോഡ്ജുകളിലും വ്യാപക പോലീസ് റെയ്ഡ്; രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
ഏഴ് സ്പാ കേന്ദ്രങ്ങൾക്ക് ലൈസൻസില്ല; അടച്ചുപൂട്ടാൻ നടപടി വർക്കല: വർക്കലയിൽ സ്പാ കേന്ദ്രങ്ങളിലും … - വർക്കലയിൽ പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
വർക്കല : പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 15കാരിയെ പ്രണയം നടിച്ചും വിവാഹവാഗ്ദാനം നൽകിയും …