Breaking News

വർക്കലയിൽ സൗജന്യ ഡയബറ്റിക് ന്യൂറോപ്പതി സ്ക്രീനിങ്, പോഡോ സ്കാൻ പരിശോധനാ ക്യാമ്പ് നവംബർ 14ന്

വർക്കല: അന്താരാഷ്ട്ര പ്രമേഹദിനാചരണത്തിന്റെ ഭാഗമായി വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ സൗജന്യ ഡയബറ്റിക് ന്യൂറോപ്പതി സ്ക്രീനിങ്, പോഡോ സ്കാൻ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 14 ശനിയാഴ്ച രാവിലെ 10 മണി മുതലാണ് ക്യാമ്പ്.

പ്രമേഹം മൂലമുണ്ടാകുന്ന നാഡീസംബന്ധമായ പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനായി ഡയബറ്റിക് ന്യൂറോപ്പതി സ്ക്രീനിങ് പരിശോധന നടത്തും. കൂടാതെ പ്രമേഹരോഗികളിൽ കാലുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള മുറിവുകളും മറ്റ് സങ്കീർണതകളും നേരത്തേ തിരിച്ചറിയുന്നതിനായി പാദങ്ങളിലെ മർദ്ദം അളക്കുന്ന പോഡോ സ്കാൻ പരിശോധനയും സൗജന്യമായി ലഭ്യമാക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 8075016285 എന്ന നമ്പറിൽ ബന്ധപ്പെടാം.

Related posts

Leave a Reply

Your email address will not be published. Required fields are marked *