Breaking News

ആറ്റിങ്ങൽ നഗരഹൃദയത്തിൽ നടപ്പാത ഇടിഞ്ഞു താഴ്ന്നു; കാൽനട യാത്രക്കാർ ദുരിതത്തിൽ

ആറ്റിങ്ങൽ: നഗരത്തിലെ തിരക്കേറിയ കേന്ദ്രമായ കിഴക്കേ നാലുമുക്ക് കെഎസ്ആർടിസി ഗ്യാരേജിന് മുൻവശത്തെ നടപ്പാത ഇടിഞ്ഞ് താഴ്ന്ന നിലയിലായിട്ട് ആഴ്ചകൾ പിന്നിട്ടതായി പരാതി. ദിനംപ്രതി ആയിരക്കണക്കിന് കാൽനട യാത്രക്കാർ ഉപയോഗിക്കുന്ന പാത അപകടഭീഷണിയിലായിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

അയിലം ഭാഗത്തുനിന്ന് എത്തുന്ന വിദ്യാർത്ഥികളും ജീവനക്കാരും വാഹനങ്ങളിൽ നിന്ന് ഇറങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കു പോകുന്നതിനായി കൂടുതലായി ആശ്രയിക്കുന്ന വഴിയാണിത്. നടപ്പാത തകർന്നതിനെ തുടർന്ന് കാൽ വഴുതി വീഴുന്ന സംഭവങ്ങൾ പതിവായതായി പ്രദേശത്തെ വ്യാപാരികൾ പറഞ്ഞു.

പ്രശ്നത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ നിരവധി തവണ അറിയിച്ചിട്ടും പരിഹാരനടപടികൾ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ജൂൺ ആദ്യവാരം സ്കൂളുകൾ തുറക്കാനിരിക്കെ നടപ്പാതയുടെ ശോചനീയാവസ്ഥ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ അപകടസാധ്യത സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അപകടം സംഭവിക്കുന്നതിന് മുൻപ് അടിയന്തരമായി നടപ്പാത പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *