Breaking News

കല്ലമ്പലത്ത് ഓട്ടോ എൻജിനീയറിംഗ് സ്ഥാപനത്തിൽ മോഷണം; 15,000 രൂപയുടെ സ്പെയർ പാർട്സുകൾ കവർന്നു: പ്രതി അറസ്റ്റിൽ

കല്ലമ്പലം: വടശ്ശേരിക്കോണത്ത് പ്രവർത്തിക്കുന്ന ഓട്ടോ എൻജിനീയറിംഗ് സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന പഴയ വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ മോഷണം പോയി. വർക്കല ഗ്രാലിക്കുന്ന് സ്വദേശി ഷിഹാസ് കല്ലമ്പലം പോലീസിൻ്റെ പിടിയിലായി.

കാറുകളുടെ ഷോക്ക് അബ്സോർബറുകൾ, സ്റ്റിയറിംഗ് ബോക്സ് എന്നിവയുൾപ്പെടെ ഏകദേശം 15,000 രൂപ വിലവരുന്ന ഇരുമ്പ് സ്പെയർ പാർട്സുകളാണ് മോഷ്ടാവ് കവർന്നത്. ഒക്ടോബർ 14ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം. സർവീസ് സ്റ്റേഷനോട് ചേർന്നുള്ള ഭാഗത്ത് കൂട്ടിയിട്ടിരുന്ന സ്പെയർ പാർട്സുകളാണ് മോഷണം പോയത്.

കടയുടമയുടെ പരാതിയിൽ കല്ലമ്പലം പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. കടകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനോടുവിൽ വർക്കല ദളവാപുരത്തെ ആക്രിക്കടയിൽ നിന്നും മോഷണ വസ്തുക്കൾ കണ്ടെടുത്തു. അവിടെ നൽകിയിരുന്ന തിരിച്ചറിയൽ രേഖയിൽ നിന്നുമാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്.

അറസ്റ്റ് ചെയ്ത പ്രതിയെ കല്ലമ്പലം പോലീസ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *