Breaking News

അധികാരമേറ്റ കോൺഗ്രസ് മന്ത്രിസഭയിലെ അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകൾ പുറത്ത്

തിരുവനന്തപുരം: പുതുതായി അധികാരമേറ്റ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകൾ പുറത്തുവന്നു. മുഖ്യമന്ത്രിയുൾപ്പെടെ മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും നിയമബിരുദധാരികളാണെന്നതാണ് ശ്രദ്ധേയം.മുഖ്യമന്ത്രി വി.ഡി. സതീശൻ BA, LLB, LLM, PDGSS ബിരുദധാരിയാണ്. മന്ത്രിസഭയിലെ നിരവധി അംഗങ്ങൾ LLB യോഗ്യത നേടിയവരാണ്.

രമേശ് ചെന്നിത്തലയും കെ. മുരളീധരനും BA പൂർത്തിയാക്കി LLB പഠനം നടത്തിയവരാണ്. സണ്ണി ജോസഫ് BA, LLB ബിരുദധാരിയാകുമ്പോൾ പി.സി. വിഷ്ണുനാഥ് B.Com ബിരുദധാരിയാണ്. എ.പി. അനിൽകുമാർ Pre Degree, BA Completed യോഗ്യതയും റോജി എം. ജോൺ MA ബിരുദവും നേടിയിട്ടുണ്ട്. ബിന്ദു കൃഷ്ണ LLB, LLM യോഗ്യത നേടിയിട്ടുണ്ട്. ടി. സിദ്ദിഖ് BCom, LLBയും എം. ലിജു BSc, LLBയും നേടിയവരാണ്.

കെ.ജെ. ജനീഷ് BBA, LLB ബിരുദധാരിയാണ്. കെ.എ. തുളസി MA, M.Phil യോഗ്യത നേടിയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് BCom, PGDBM യോഗ്യതയുണ്ട്. പി.കെ. ബഷീർ പത്താം ക്ലാസ് വിദ്യാഭ്യാസവും കെ.എം. ഷാജി Pre Degree യോഗ്യതയും നേടിയവരാണ്. എൻ. ഷംസുദ്ദീൻ M.Com, LLB ബിരുദധാരിയാകുമ്പോൾ വി.ഇ. അബ്ദുൽ ഗഫൂർ LLB യോഗ്യത നേടിയിട്ടുണ്ട്. മോൻസ് ജോസഫ് BA, LLB ബിരുദധാരിയാണ്. ഷിബു ബേബി ജോൺ B.Tech യോഗ്യതയും സി.പി. ജോൺ BSc, LLB ബിരുദവും നേടിയിട്ടുണ്ട്. അനൂപ് ജേക്കബ് BA, LLB ബിരുദധാരിയുമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *