Breaking News

പെട്രോൾ നിറച്ച ശേഷം ജീവനക്കാർക്ക് നേരെ ആക്രമണം; കഴക്കൂട്ടത്ത് മദ്യലഹരിയിലായ സംഘത്തിന്റെ പരാക്രമം

കഴക്കൂട്ടം: ഇൻഫോസിസ് കാമ്പസിന് സമീപമുള്ള മണക്കാട്ടിൽ ഫ്യുവൽസ് പെട്രോൾ പമ്പിൽ ജീവനക്കാർക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ക്രൂരമായ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം.മദ്യലഹരിയിലായിരുന്ന മൂന്നംഗ സംഘമാണ് യാതൊരു പ്രകോപനവുമില്ലാതെ പമ്പ് ജീവനക്കാരെ മർദ്ദിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പമ്പ് ജീവനക്കാരായ ഉണ്ണി, രാജീവൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. കാറിലെത്തിയ സംഘം ആദ്യം 210 രൂപയ്ക്കും പിന്നീട് 110 രൂപയ്ക്കും പെട്രോൾ നിറച്ചതിന് ശേഷമാണ് ജീവനക്കാരുമായി തർക്കം ആരംഭിച്ചത്. തുടർന്ന് അസഭ്യം പറയുകയും ജീവനക്കാരെ മർദ്ദിക്കുകയുമായിരുന്നു എന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

സംഭവത്തിൽ പമ്പുടമ മുഹമ്മദ് അലി നഹാ തുമ്പ പോലീസിൽ പരാതി നൽകി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പമ്പിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തുമ്പ പോലീസ് അന്വേഷണം ഊർജിതമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *