
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ അവധിക്കാല ക്യാമ്പ് ‘പ്രതീക്ഷ@2047’ സമാപിച്ചു. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ നടന്ന ക്യാമ്പ് മെയ് 9ന് മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തിരുന്നു.
നവഭാരത സൃഷ്ടിയിൽ യുവതയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വിവിധ വിഷയങ്ങളിൽ അവബോധം വളർത്തുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ മേഖലകളിലെ പ്രമുഖർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സൈബർ സുരക്ഷയെക്കുറിച്ച് സൈബർ സെല്ലും നേതൃത്വ പരിശീലനത്തിൽ ബ്രഹ്മനായകം മഹാദേവനും ക്ലാസുകളെടുത്തു.

റിട്ട. ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ ഭരണഘടനയെക്കുറിച്ചും മുൻ ഡി.ജി.പി. ഋഷിരാജ് സിംഗ് ലഹരി വിരുദ്ധ പ്രതിരോധത്തെക്കുറിച്ചും വിദ്യാർത്ഥികളുമായി സംവദിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് ജീവൻ രക്ഷാ പരിശീലനവും ഡോ. ജയകുമാരി സി.ഇ. വ്യക്തിത്വ വികാസ ക്ലാസും നയിച്ചു.
ഭരണ-നേതൃരംഗത്തെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഡെപ്യൂട്ടി മേയർ ആശാനാഥ് ജി.എസ്. സംസാരിച്ചു.

സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കഴക്കൂട്ടം, തൈക്കാട് എന്നിവിടങ്ങളിലെ നഗരസഭാ ശ്മശാനങ്ങൾ വിദ്യാർത്ഥികൾ ശുചീകരിക്കുകയും ചെയ്തു.സമാപന ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.ആർ. ഗോപൻ, സത്യവതി, മഞ്ജു ജി.എസ്. എന്നിവർ പങ്കെടുത്തു. പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മേയർ വി.വി. രാജേഷും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയനും ചേർന്ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …